അക്വേറിയം ക്ളീൻ ചെയ്യാൻ പുതിയ ബ്രഷ് തയ്യാർ!
|
അക്വേറിയം ക്ളീൻ ചെയ്യാൻ ഓൺലൈൻ ആയി വാങ്ങിച്ച പുതിയ ബ്രഷ് ഇതാ. 48 സെന്റിമീറ്റർ നീളമുണ്ട്. കൈ നനയാതെ അക്വേറിയം ക്ളീൻ ചെയ്യാം.അക്വേറിയം സെറ്റ് ചെയ്തിട്ട് ഏതാനും ആഴ്ചകളെ ആയുള്ളു, സൈഡുകളിൽ മുഴുവൻ അൽഗ വളർന്ന് നിറം മങ്ങാൻ തുടങ്ങി. അപ്പോളാണ് ഓൺലൈൻ പോർട്ടൽ വഴി ഒരു ബ്രഷ് വാങ്ങാമെന്ന് വെച്ചത്.അക്വേറിയം ബ്രഷ് കൊണ്ട് സൈഡുകളിലുള്ള അൽഗ നീക്കം ചെയ്യാൻ എളുപ്പമാണ്. ചെടികൾക്കും മത്സ്യങ്ങൾക്കും ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ക്ളീൻ ചെയ്യാം. ക്ളീനിംഗിന് ശേഷം ഞാൻ വെള്ളം മാറ്റിയില്ല. വെള്ളത്തിൽ കലർന്ന അൽഗ മൽസ്യങ്ങൾ ഭക്ഷിച്ചോട്ടെ എന്ന് കരുതി. പ്രശ്നമാവില്ലെന്ന് തോന്നി. പിറ്റേന്ന് നോക്കിയപ്പോൾ മൽസ്യങ്ങൾക്കൊന്നും പ്രശ്നമുണ്ടായതായി കണ്ടില്ല. ഇനി നിറം മങ്ങുമ്പോൾ ഒക്കെ ഇങ്ങനെ ചെയ്യാമെന്ന് കരുതുന്നു, വലിയ മിനക്കെടില്ല.
A new brush is ready to clean the aquarium! Here is a new brush bought online for cleaning the aquarium. It is 48 cm long. You can clean the aquarium without getting your hands wet.A few weeks after the aquarium was set up, algae grew all over the sides and the color started to fade. It was then that I thought of buying a brush through the online portal. Removing algae from the sides is easy with an aquarium brush. Can be cleaned without much disturbance to plants and fish. I did not change the water after cleaning. It was thought that the algae mixed in the water will be eaten by the fish. It seemed that there would be no problem. When I checked the next day, I did not see any problem with the fish. Now when the color fades, I think I can do it this way, it’s not a big hassle.