ഇന്നലത്തെ കോളിഫ്ലവർ വിളവെടുപ്പ്
|ഇന്നലത്തെ കോളിഫ്ലവർ വിളവെടുപ്പ്
ഇന്നലെ കോളിഫ്ലവർ പറിച്ചെടുക്കുന്നതിന് മുൻപ് എടുത്ത വിഡിയൊ ക്ലിപ്പ് ആണിത്. ഒരു പക്ഷെ ഇത് ഇനിയും വളരുമായിരിക്കും.

പക്ഷെ കൂടുതൽ കാത്തിരിക്കാൻ ധൈര്യമില്ല, അതിനിടക്ക് കീടങ്ങൾ അക്രമിച്ചാലോ? എന്റെ ചുവന്ന ചീരകളിൽ മിക്കവാറും എല്ലാ ഇലകളും കീടങ്ങൾക്ക് ഭക്ഷണമായി തീരുകയാണ് പതിവ്. പത്ത് ശതമാനം പോലും എനിക്ക് കിട്ടാറില്ല. ഏതായാലും ഈ കോളിഫ്ലവർ ഇത്രയെങ്കിലും വലുതായി കിട്ടിയതിൽ സന്തോഷം. എനിക്കിത് ഒരു കറിക്ക് തികയും.