ഇലകൾ പഴുത്തു തുടങ്ങിയ കാപ്സിക്കം ചെടി ഇപ്പോളും കായ്ക്കുന്നു!
|ഇലകൾ പഴുത്തു തുടങ്ങിയ കാപ്സിക്കം ചെടി ഇപ്പോളും കായ്ക്കുന്നു!
ഈ കാപ്സിക്കം ചെടിയുടെ ഇലകൾക്ക് മഞ്ഞ നിറം കണ്ടപ്പോൾ വാടിപോകുമെന്ന് കരുതി. എന്നാൽ ഇപ്പോൾ ഇതാ രണ്ട് കാപ്സിക്കങ്ങൾ ഉണ്ടാകുന്നു. മുൻപ് പല തവണ കായ്ച്ച ചെടിയാണിത്. കറിവെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് നട്ടുണ്ടായതാണ്. ഒരു സങ്കടം മാത്രമേയുള്ളു ഇത് വരെ ഇതിന്റെ വിത്ത് കിട്ടിയില്ല. ഒരു കാപ്സിക്കം വിത്തിന് നിർത്തിയെങ്കിലും പുഴു തിന്നു പോയി. ഇനിയിപ്പോൾ ഈ രണ്ടെണ്ണത്തിൽ ഏതിലെങ്കിലും നിന്ന് അടുത്ത തലമുറക്കുള്ള വിത്ത് കിട്ടുമോ എന്ന് നോക്കാം. കറിക്കുവേണ്ടി വാങ്ങിക്കുന്ന മിക്ക കാപ്സിക്കങ്ങളിലും വിത്ത് കാണാറില്ല. വിത്ത് വാങ്ങിച്ച് നട്ടതൊന്നും ഗുണംപിടിച്ചുമില്ല.