ഈ കാപ്സിക്കത്തിൽ നിന്നെങ്കിലും വിത്ത് കിട്ടുമോ?

ഈ കാപ്സിക്കത്തിൽ നിന്നെങ്കിലും വിത്ത് കിട്ടുമോ?

കുറച്ച് ദിവസങ്ങൾ മുൻപ് ഇതുപോലൊരു കാപ്സിക്കം വിത്തിന് നിർത്തി പറിച്ചെടുത്തിരുന്നു. പക്ഷെ മുറിച്ചു നോക്കിയപ്പോൾ വിത്തൊന്നും കണ്ടില്ല. ആവശ്യത്തിന് മൂത്തിലായിരിക്കും. ഇനി ഇതിപ്പോൾ എത്ര നാൾ കഴിഞ്ഞാലാണാവോ വിത്ത് നൽകുന്നത്? ഇത് വരെ ഉണ്ടായ കാപ്സിക്കങ്ങളിൽ ഒന്നിലും വിത്ത് കണ്ടില്ല. കടയിൽ നിന്ന് വാങ്ങാറുള്ളവയിലും മിക്കവാറും വിത്ത് കാണാറില്ല. ഒരെണ്ണത്തിൽ വിത്ത് കണ്ടപ്പോൾ അവ നട്ടുണ്ടായതാണ് ഈ ചെടി. ഇത് വരെ അഞ്ചു കാപ്സിങ്ങൾ ഉണ്ടായി. ഈ കാപ്സിക്കം എത്ര നാൾ കഴിഞ്ഞ് പറിച്ചെടുത്താൽ വിത്ത് കിട്ടുമെന്ന് അറിയാൻ പറ്റുന്നില്ല.