ഈ തണ്ണീർ മത്തൻ കായ്ക്കാൻ എത്ര കാലം എടുക്കും?
|ഈ തണ്ണീർ മത്തൻ കായ്ക്കാൻ എത്ര കാലം എടുക്കും?
ഈ തണ്ണീർ മത്തൻ ചെടി വളരാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ. ഇപ്പോൾ ഒരു തോന്നൽ, ഇത് കായ്ക്കാൻ എത്ര കാലം എടുക്കും? വായിച്ചു നോക്കിയപ്പോൾ രണ്ട് മൂന്ന് മാസമാണ് വിവിധ തരങ്ങൾ കായ്ക്കാൻ എടുക്കുന്ന സമയം. അപ്പോൾ ഒരു കാര്യം മനസിലായി. നട്ട സമയം ശരിയായില്ല! വേനൽ ചൂടിൽ തണ്ണീർ മത്തൻ വാങ്ങി കഴിച്ചപ്പോൾ അതിന്റെ കുരുകൾ നട്ടാണ് ചെടി ഉണ്ടാക്കിയത്. ഇനിയിപ്പോൾ ഇത് കായ്ക്കുമ്പോൾ നല്ല മഴ കാലമായിരിക്കും! തണ്ണീർ മത്തൻ കഴിക്കാൻ പറ്റിയ സമയമായിരിക്കില്ല. മാത്രവുമല്ല, മഴക്കാലത്ത് തണ്ണീർ മത്തൻ കായ്ക്കുമോ എന്നും അറിയില്ല. ഇപ്പോൾ തോന്നുന്നു, കടയിൽ നിന്ന് വിത്ത് വാങ്ങിച്ച് വേനലിന് രണ്ടോ മൂന്നോ മാസം മുൻപ് നടേണ്ടിയിരുന്നു എന്ന്!