ഈ വലിയ ക്യാപ്സികം വിത്തിന് നിർത്താമെന്ന് കരുതുന്നു

ഈ വലിയ ക്യാപ്സികം വിത്തിന് നിർത്താമെന്ന് കരുതുന്നു

ഈ ചെടിയിൽ ഒരു വലിയ ക്യാപ്സിക്കവും ഒരു ചെറിയ ക്യാപ്സിക്കവും കുറച്ച് പൂക്കളും കാണാം. കുറച്ചു നാൾ മുൻപ് ഈ ചെടിയിൽ രണ്ടോ മൂന്നോ ക്യാപ്‌സിക്കം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് കുറച്ചു നാൾ പൂത്തില്ല. ഇപ്പോൾ വീണ്ടും പൂക്കളും കായകളുമായി. കറിക്ക് വാങ്ങിച്ച ക്യാപ്സിക്കത്തിന്റെ വിത്ത് നട്ടാണ് ഈ ചെടി ഉണ്ടായത്. വിത്ത് വാങ്ങിച്ചു നട്ടവയൊന്നും പച്ചപിടിച്ചില്ല. അതിനാൽ ഇതിന്റെ വിത്ത് കിട്ടുമോ എന്ന് നോക്കാമെന്ന് വിചാരിക്കുന്നു. കറിക്ക് വാങ്ങിക്കുന്ന എല്ലാ ക്യാപ്സിക്കത്തിലും നല്ല വിത്തുകൾ കാണാറില്ല. എത്ര നാൾ മൂത്തലാണ് വിത്ത് കിട്ടുകയെന്നും അറിയില്ല. കുറച്ചു നാൾ കാത്തിരുന്ന് നോക്കാം എന്ന് ചിന്തിക്കുന്നു.