എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു!
|എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു!
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു. ആറ് മാസം കൊണ്ടും കുലക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും പത്ത് മാസത്തിൽ അധികം എടുത്തു കുലക്കാൻ. എന്നാലും ആദ്യത്തേതായതിനാൽ നല്ല സന്തോഷമുണ്ട്. ഇനി ഒൻപത് എണ്ണം കൂടി ഉണ്ട് കുലക്കാൻ ബാക്കി.

നഴ്സറിയിൽ നിന്ന് കൊണ്ട് വന്നപ്പോൾ ഒരു പെനിസിലിന്റെ വണ്ണമേ ചെടിക്ക് ഉണ്ടായിരുന്നുള്ള. ഇപ്പോൾ ഒരു ചെറിയ തെങ്ങിന്റെ അത്ര കട വണ്ണവും ഏകദേശം രണ്ടാൾ പൊക്കവും ഉണ്ടും. ടിഷ്യു കൾച്ചർ നേന്ത്ര വാഴ തൈ നഴ്സറിയിൽ നിന്ന് കൊണ്ട് വന്ന് ചെടിച്ചട്ടിയിൽ നട്ടപ്പോൾ ഇങ്ങനെ ആയിരുന്നു. പിന്നീട് പറമ്പിലേക്ക് പറിച്ചു നട്ടു.