എന്റെ ഡയാന്തസ് ചെടികൾ വീണ്ടും പുഷ്പിച്ചു
|എന്റെ ഡയാന്തസ് ചെടികൾ വീണ്ടും പുഷ്പിച്ചു
രണ്ട് ചെടിച്ചെട്ടികളിലായി രണ്ട് ഡയാന്തസ് ചെടികൾ മാത്രമേ ഇപ്പോഴുള്ളൂ. മൂന്ന് നാലെണ്ണം ഉണങ്ങി പോയി. ഇവ രണ്ടും പിങ്ക് നിറത്തിലുള്ളവയാണ്, ചെറിയ നിറ വ്യത്യാസം ഉണ്ടെന്ന് മാത്രം.
വെള്ള നിറത്തിൽ പിങ്ക് ബോർഡറോട് കൂടിയ പൂക്കൾ ഉണ്ടാകുന്ന ചെടികളാണ് ഉണങ്ങി പോയത്. ചെറിയ ചെടി ചട്ടികളിയായതു കൊണ്ടാകാം എന്ന് കരുതുന്ന. പക്ഷെ ഈ രണ്ടും ചെറിയ ചെടി ചട്ടികളിൽ തന്നെയാണ് വളരുന്നുണ്ട്. പറിച്ചു നടാൻ അത്ര ധൈര്യം പോരാ. ഇവയും ഉണങ്ങി പോയെങ്കിലോ എന്ന് വെച്ച്.