ഒരു പാവൽ ചെടി ഒട്ടുമാവിൽ പടർന്നു, മറ്റൊന്ന് കാത്തിരിക്കുന്നു
|
കൊല്ലങ്ങളായി കായ്ക്കാത്ത ഒട്ടുമാവ് സ്വല്പം പ്രൂൺ ചെയ്തെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. അപ്പോൾ തോന്നിയ ഉപയോഗമാണ് പാവൽ പടർത്താൻ നല്ലതാണെന്ന്. ഒരു ചെടി ചെടിച്ചട്ടിയിൽ നിന്ന് ഒട്ടുമാവിൽ നന്നായി പടർന്നു കയറി. മറ്റൊന്ന് ആര്യവേപ്പിൻ കടക്കൽ വളർന്നു വരുന്നുണ്ട് അടുത്ത ദിവസങ്ങളിൽ ആര്യവേപ്പ് വഴി ഒട്ടുമാവിലേക്ക് കയറും. അങ്ങനെ ഇത്ര കാലമായി പരിപാലിച്ചിട്ടും കായ്ക്കാത്ത ഒട്ടുമാവ് കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടാകട്ടെ. ചെടിച്ചട്ടിയിൽ വളരുന്ന പാവൽ ആയത് കൊണ്ട് പടരാൻ അത്രയും സ്ഥലം മതിയാവുമെന്ന് തോന്നുന്ന. മുഴുവൻ പടർന്നു കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യണമെന്ന് അപ്പോൾ ആലോചിക്കാം. ഉടൻ പാവക്കകൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
One bitter gourd plant has spread on to the mango plant, another one is waiting
This grafted mango plant has been growing here for years without fruits. Tried pruning, but to no avail. Then it was felt that it will be good to spread bitter gourd wine. One plant has spread well on it from a nearby pot. Another is there, waiting a the root of a neem plant to climb on to the mango plant from the pot. So let there be some use for the mango plant that has been cared for for so long. As the bitter gourd plants are growing pots, it seems that the space on the mango plant may be enough for them to spread. If it all the whole space gets utilized, then we will have to think of the next option. Looking forward to having bitter gourd pods soon.