കയ്പക്ക കവർ ഇട്ടു സംരക്ഷിക്കുന്നു
|കയ്പക്ക കവർ ഇട്ടു സംരക്ഷിക്കുന്നു
കയ്പക്കക്ക് കവർ ഇട്ടു കൊടുത്തില്ലെങ്കിൽ പുഴു ശല്യം വല്ലാതെ ഉണ്ടാകുമെന്നാണ് ഏറെ നാളത്തെ അനുഭവം. ആദ്യം കടലാസിന്റെ കവർ ഇടുമായിരുന്നു. പക്ഷെ അപ്പോൾ അതിനകത്തു പുഴു കയറിയോ എന്ന് അറിയാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇത്തവണ ഒരിക്കൽ ഉപയോഗിച്ച പോളിത്തീൻ കവറുകൾ വീണ്ടും ഉപയോഗിക്കാമെന്ന് വെച്ചു. വീണ്ടും വീണ്ടും ഉപയോഗിക്കാം എന്ന മെച്ചവുമുണ്ട്. കടലാസ്സ് കവർ ഒരു തവണ ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ കേടാകും. നനഞ്ഞാൽ പിന്നെ പറയുകയും വേണ്ട. കയ്പക്ക വിചാരിക്കുന്നതിലും അധികം വലുതാവുകയാണെങ്കിൽ കവർ മാറ്റി ഇട്ടു കൊടുക്കേണ്ടി വരും. എന്റെ പോലത്തെ ചെറിയ തോതിലുള്ള കൃഷിക്ക് മാത്രമേ ഇതൊക്ക പറ്റുകയുള്ളു.