കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തിൽ നിന്നുണ്ടായ ചെടി കായ്ക്കാൻ തുടങ്ങി!
|കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തിൽ നിന്നുണ്ടായ ചെടി കായ്ക്കാൻ തുടങ്ങി!
കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ വിതച്ചപ്പോൾ കുറെ തൈകൾ ഉണ്ടായി. അവ പല സ്ഥലങ്ങളിലായി പറിച്ചു നട്ടു. കഠിനമായ വേനലിൽ ഒട്ടു മുക്കാലും ഉണങ്ങി പോയി. എന്നാൽ വീടിനടുത്തുള്ള ചെടി ചട്ടികളിൽ നട്ട രണ്ടു മൂന്നെണ്ണം മാത്രം ബാക്കിയായി. കിച്ചൻ വേസ്റ്റ് ആണ് വളമായി കൊടുക്കാറ്. ദിവസവും ഒന്നോ രണ്ടോ തവണ നനക്കാറുണ്ട്. ഈ ചെടി മാത്രമാണ് തഴച്ചു വളരുന്നത്. എന്നാലും ഇലകൾക്ക് ചില തകരാറുകൾ കാണുന്നുണ്ട്. നേരത്തെ കുറേ കേടായ ഇലകൾ നുള്ളി കളഞ്ഞിരുന്നു. ഇപ്പോൾ കുറെ പൂക്കൾ ഉണ്ടായി. അതിൽ നിന്ന് ഇതാ ഒരു കാപ്സിക്കം ഉണ്ടായി വരുന്നു! നന്നായി വളർന്നാൽ മതിയായിരുന്നു. അപ്ഡേറ്റുകൾ പിന്നീട് പോസ്റ്റ് ചെയ്യാം.