കാപ്സിക്കം തൈ വളർന്നു വരുന്നു
|കാപ്സിക്കം തൈ വളർന്നു വരുന്നു
കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് നട്ട് ഉണ്ടായ തൈകളിൽ ഒന്നാണിത്. പിന്നീട് ചെടിച്ചട്ടിയിലേക്ക് പറിച്ചു നട്ടു. ദിവസവും നല്ലവണ്ണം വെള്ളം കിട്ടുന്നത് കൊണ്ട് ആണൊ ഇതിന് നല്ല ഉഷാറുണ്ട്. വേഗം വളർന്ന് കായ്ച്ചാൽ മതിയായിരുന്നു. ഇത് വരെ കാപ്സിക്കം കൃഷിയിൽ എനിക്ക് വലിയ ഗുണം കിട്ടിയിട്ടില്ല. പല തവണ ശ്രമിച്ചെങ്കിലും ആകെ ഒന്നോ രണ്ടോ നെല്ലിക്കാ വലുപ്പത്തിലുള്ള കാപ്സിക്കമാണ് കിട്ടിയത്. അതാണ് ഇത്തവണ കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് നട്ടത്. വിത്ത് വാങ്ങി നട്ടിട്ട് ഗുണം പിടിക്കാത്തതിനാൽ.
