കാപ്സിക്കം വിളവെടുക്കാനായോ?
|കാപ്സിക്കം വിളവെടുക്കാനായോ?
മുൻപ് രണ്ട് തവണ കാപ്സിക്കം നട്ടപ്പോൾ ഏകദേശം നെല്ലിക്ക വലുപ്പത്തിലുള്ള രണ്ട് കാപ്സിക്കം മാത്രമാണുണ്ടായത്. ഇത്തവണ ഒരു കാപ്സിക്കം ഏകദേശം ഒരു ഓറഞ്ചിന്റെ വലുപ്പമായി. രണ്ടാമത്തേത് ഒരു നെല്ലിക്കയേക്കാൾ വലുപ്പമായി. ഇനിയിപ്പോൾ എപ്പോൾ വിളവെടുപ്പ് നടത്തണമെന്നാണ് ചിന്ത. കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് നട്ടുണ്ടായതായതിനാൽ ഇതിൽ നിന്ന് വിത്തുകൾ കിട്ടണം എന്ന് ആഗ്രഹമുണ്ട്. അതിനാലാണ് പൂർണ്ണ വളർച്ച എത്തിയോ എന്ന് എങ്ങനെ അറിയും എന്ന ചിന്ത. അല്ലെങ്കിൽ കഴിഞ്ഞ തവണ പറിച്ചെടുത്ത പോലെ അങ്ങ് പറിച്ചെടുത്താൽ മതി. കറിക്ക് വാങ്ങിക്കുന്ന മിക്ക കാപ്സിക്കത്തിനും നല്ല വിത്തുകൾ കാണാറില്ല. മുൻപ് പല തവണ വിത്ത് വാങ്ങിച്ച് നട്ടിട്ട് മെച്ചമൊന്നും കിട്ടിയതുമില്ല. അതാണ് ഇതിൽ നിന്ന് വിത്ത് കിട്ടണമെന്ന് ഇത്ര നിർബന്ധം.