കുഞ്ഞു ചെടിച്ചട്ടിയിൽ ഒരു മാവിൻ തൈ മുളച്ചിരിക്കുന്നു!
|കുഞ്ഞു ചെടിച്ചട്ടിയിൽ ഒരു മാവിൻ തൈ മുളച്ചിരിക്കുന്നു!
ഈ മാവിൻ തൈ ഞാൻ നട്ടതാണെന്നും അല്ലെന്നും പറയാം. നട്ടതായി എനിക്ക് ഓർമയില്ല എന്നതാണ് സത്യം. പിന്നീട് ആലോചിച്ചു നോക്കിയപ്പോൾ ചെടിച്ചട്ടിയിൽ വളരുന്ന വയലറ്റ് വരയൻ പയറിന്റെ ചെടിക്ക് കിച്ചൻ വേസ്റ്റ് വളമായി ഇട്ടു കൊടുത്തത് ഓർത്തു. അതിനിടയിൽ ഒരു മാങ്ങ അണ്ടി പെട്ടിരിക്കാം. ഏതായാലും ഇത് വളർന്നു വന്നാൽ അതിനെ ഉൾക്കൊള്ളാൻ ഈ കുഞ്ഞു ചെടിചട്ടിക്ക് കഴിയില്ല. മുൻപ് ഒരു പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ നട്ട ഒട്ടുമാവിൻ തൈ പോലും വളർച്ച പോരാഞ്ഞ് നിലത്തെ മണ്ണിലേക്ക് പറിച്ചു നട്ടിരുന്നു. ഈ മാവിൻ തൈ അടുത്ത ദിവസം തന്നെ പറ്റിയ സ്ഥലം നോക്കി പറിച്ചു നടാം എന്ന് വെക്കുന്നു. പക്ഷെ ഒരു പ്രശ്നം, രുചിയുള്ള മാങ്ങയുടേതാണോ, അതോ പഴുത്താലും പുലിക്കുന്ന മാങ്ങയുടെ അണ്ടി ആയിരുന്നോ എന്ന് അറിയില്ല!