കോളിഫ്ലവറിന് കൂട്ട് ചെമ്പരത്തിയും, കാരറ്റും, മുരിങ്ങയും!

കോളിഫ്ലവറിന് കൂട്ട് ചെമ്പരത്തിയും, കാരറ്റും, മുരിങ്ങയും!

ഈ വലിയ ചെടി ചട്ടിയിൽ, കോളിഫ്ലവർ ചെടിയുടെ കൂടെ രണ്ട് ചെമ്പരത്തി കമ്പുകൾ കാണാം. അതിൽ ഒന്ന് തളിർത്ത് വരുന്നുണ്ട്. പിന്നെ ഒരു കാരറ്റ് ചെടിയും ഒരു മുരിങ്ങ ചെടിയും കാണാം. വലിയ ചെടിച്ചട്ടിയിൽ ഉള്ള മണ്ണ് മുഴുവൻ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ്. മുരിങ്ങായാണ് ആദ്യം വിത്ത് നട്ട് ഉണ്ടാക്കിയത്. അതിന് വേണ്ടത്ര വളർച്ചിയല്ലെന്ന് തോന്നിയപ്പോൾ കൂടെ ഒരു കോളിഫ്ലവർ ചെടിയും കരാറ് ചെടിയും നട്ടു.

കോളിഫ്ലവറിന് കൂട്ട് ചെമ്പരത്തിയും, കാരറ്റും, മുരിങ്ങയും!
കോളിഫ്ലവറിന് കൂട്ട് ചെമ്പരത്തിയും, കാരറ്റും, മുരിങ്ങയും!

ചെമ്പരത്തി കമ്പ് താല്കാലികമാണ്. നന്നായി തളിർത്തു കഴിഞ്ഞാൽ എവിടെയെങ്കിലും നിലത്തെ മണ്ണിലേക്ക് പറിച്ചു നടനാണ് ഉദ്യേശം. ചെമ്പരത്തി കമ്പുകൾ നേരിട്ട് നിലത്തു നട്ടപ്പോൾ വെയിലത്ത് ഉണങ്ങി പോയി. അതുകൊണ്ടാണ് സ്വല്പം തണലുള്ള ഈ ചെടിച്ചട്ടിയിൽ താൽകാലികമായി നട്ടത്.