കോളിഫ്ലവർ പറിച്ചെടുത്ത ശേഷം ചെടി തഴച്ചു വളരുന്നു!

കോളിഫ്ലവർ പറിച്ചെടുത്ത ശേഷം ചെടി തഴച്ചു വളരുന്നു!

ഞാൻ വിചാരിച്ചിരുന്നത് കോളിഫ്ലവർ പറിച്ചെടുത്തു കഴിഞ്ഞാൽ ചെടി ഉണങ്ങി പോകുമെന്നാണ്. എന്നാൽ ഈ ചെടി പൂർവ്വാധിക്ക്യം ശക്തിയോടെ തഴച്ചു വളരുന്നത് കാണാൻ രസമായിരിക്കുന്നു. ധാരാളം ശിഖരങ്ങളും പൊട്ടി മുളച്ചിട്ടുണ്ട്. കോളിഫ്ലവർ പറിക്കുന്നത് വരെ ഈ ചെടിക്ക് ശിഖരങ്ങളെ ഇല്ലായിരുന്നു. ഇനിയിപ്പോൾ ഓരോ ശിഖരത്തിലും വീണ്ടും കോളിഫ്ലവറുകൾ ഉണ്ടാകുമോ ആവൊ? എനിക്കറിയില്ല. കാത്തിരുന്ന് കാണാം. എന്തായാലും ഞാൻ ചെടിക്ക് നന്നായി വെള്ളം ഒഴിച്ച് കൊടുക്കുന്നുണ്ട്.