ഗന്ധരാജൻ ചെടിക്ക് ഇങ്ങനെയും പൂക്കളോ?
|ഗന്ധരാജൻ ചെടിക്ക് ഇങ്ങനെയും പൂക്കളോ?
ഗന്ധരാജൻ പൂ നല്ല സൗരഭ്യത്തോടെ വിടർന്നു നിൽക്കുന്നത് കണ്ട ശേഷം ചെടിയിലേക്ക് നോക്കിയപ്പോൾ അതാ വേറെയും കുറെ വെള്ള പൂക്കൾ. അവ പക്ഷെ ചെറിയവയാണ്.

ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സിലായി, അത് ഗന്ധരാജൻ പൂക്കളല്ല! തൊട്ടടുത്ത ചെടിച്ചട്ടയിലെ മോർമോടിക്കാ വള്ളികൾ ഗന്ധരാജനെ ചുറ്റി പടർന്നിരിക്കുന്നു. മോർമോഡിക്ക പൂക്കളാണ് ആ കണ്ടത്. ഗന്ധരാജൻ ചെടിയിൽ ഒരു ഗന്ധരാജൻ പൂവേ വിടർന്നിട്ടുള്ളു എങ്കിലും വേറെയും ഗന്ധരാജൻ പൂ മൊട്ടുകൾ ഉണ്ട്. ഇപ്പോൾ ഗന്ധരാജനും മോർമോഡിക്കായും പൂക്കാനായി മത്സരിക്കന്നുത് പോലെ തോന്നുന്നു. മോർമോഡിക്ക പൂക്കൾ ചെറുതും സൗരഭ്യമില്ലാത്തവയുമാണെങ്കിലും കാണാൻ ഭംഗിയുണ്ട്. ചെടി എളുപ്പത്തിൽ വളർത്തി എടുക്കാനും പറ്റുന്നുണ്ട്.
