ചുവന്ന ചീര തൈകൾ പറിച്ചു നട്ടു

മുളച്ചു വന്ന ചെടിച്ചട്ടിയിൽ വളരാൻ സ്ഥലമില്ലാത്തതിനാൽ ചുവന്ന ചീര ചെടികൾ കുറെ ചെടിച്ചട്ടികളിലേക്ക് പറിച്ചു നട്ടു. കുറച്ചു കൂടി വളർന്നിട്ട് പറിച്ചു നടാം എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ മുളച്ച ചെടിച്ചട്ടിയിൽ തിങ്ങി നിൽക്കുന്നത് കണ്ടപ്പോൾ നേരത്തെ പറിച്ചു നടാൻ തോന്നി. ശക്തമായ വെയിലിൽ വാടിപ്പോവാതിരുന്നാൽ മതിയായിരുന്നു. നടുന്നതിന് മുൻപ് ചീര വിത്തുകളുടെ ഒരു വിഡിയോ ക്ലിപ്പ് എടുത്തുവെച്ചിരുന്നത് കാണാം.

Red amaranth seedlings were transplanted

The red amaranth plants were transplanted into a number of pots as there was no room for them to grow in the sprouted pots. Initially it was thought that it would better to transplant when they are a little more bigger. But when I saw that the sprouts were crowded in the pot, I wanted to transplant them earlier. Hope that they will not wither away in the hot sun. Here is a video clip of red amaranth seeds seen before planting.