ചൂടുള്ള കാലാവസ്ഥ കൊണ്ടാണോ ഈ മധുര നാരങ്ങ ചെടി കായ്ക്കാത്തത്?

ചൂടുള്ള കാലാവസ്ഥ കൊണ്ടാണോ ഈ മധുര നാരങ്ങ ചെടി കായ്ക്കാത്തത്?

ഈ നാഗ്പൂർ ഓറഞ്ച് ചെടിയും മറ്റൊന്നും പതിനെട്ട് ഇഞ്ച് ചെടി ചട്ടികളിലാണ് നട്ടിരുന്നത്. വളർച്ച കുറവായതിനാൽ രണ്ടും നിലത്തെ മണ്ണിലേക്ക് പറിച്ചു നട്ടു. ഒരെണ്ണം ഏകദേശം മുഴുവനായി ഉണങ്ങിയപോലെയാണ്. ഇത് ഒരു വിധം വളരുന്നുണ്ട്, പക്ഷെ ഇത് വരെ പൂവിട്ടിട്ടില്ല. മുൻപ് വയനാട്ടിലെ ഒരു അപ്പൂപ്പൻ പറയുമായിരുന്നു, അവരുടെ ചെറുപ്പത്തിൽ ധാരാളം ഓറഞ്ച് അവിടെ ഉണ്ടാകുമായിരുന്നു എന്ന്. അന്ന് ഓറഞ്ച് നിലത്തു വീണു കിടക്കുന്നത് കൈയിലെടുത്താൽ കൊടും തണുപ്പായിരിക്കും എന്ന്. ഇന്ന് തണുപ്പും ഇല്ല, ഓറഞ്ചും ഇല്ല എന്ന്. ഇതാണെങ്കിൽ അതിലും എത്രയോ ചൂട് കൂടതുലുള്ള കാലാവസ്ഥയിലാണ് വളരുന്നത്. അപ്പോൾ കായ്ക്കുമെന്ന് പ്രതീക്ഷിക്കാമോ? ചെറുനാരങ്ങ ഇവടങ്ങളിൽ ചില വീടുകളിൽ വളരുന്നതും കായ്ക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ മധുര നാരങ്ങ കണ്ടിട്ടില്ല. ഇത് ഒരു പരീക്ഷണമെന്ന രീതിയിൽ നട്ടതാണ്.

ചൂടുള്ള കാലാവസ്ഥ കൊണ്ടാണോ ഈ മധുര നാരങ്ങ ചെടി കായ്ക്കാത്തത്