ഞാലിപ്പൂവൻ വാഴക്കുല വിടർന്നു വരുന്നു

ഞാലിപ്പൂവൻ വാഴക്കുല വിടർന്നു വരുന്നു

ആദ്യമായാണ് ഒരു ഞാലിപ്പൂവൻ വാഴ ഇവിടെ കുലക്കുന്നത്. സാമാന്യം വലിപ്പമുള്ള കുലയാണ് വിടർന്നു വരുന്നത്. ഞാലിപ്പൂവൻ വാഴപ്പഴത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. നേന്ത്രപഴമൊന്നും അടുത്തെത്തില്ല. അതുകൊണ്ടായിരിക്കണം ഷാർജ്ജ ഷേക്ക് എന്ന ഓമനപ്പേരുള്ള മിൽക്ക് ഷേക്ക് ഉണ്ടാക്കാൻ ഞാലിപ്പൂവൻ മാത്രം ഉപയോഗിക്കുന്നത്. എന്നാൽ കറി വെക്കാൻ ഞാലിപ്പൂവൻ കായകൾ അത്ര മെച്ചമില്ല. അതിന് നേന്ത്രക്കായ തന്നെയാണ് നല്ലത്.