തേക്കിന്റെ ഇല വീഴുന്നത് ഇപ്പോൾ ശല്യമല്ല! New Use for Old Teak Leaves!

തേക്കിന്റെ ഇല വീഴുന്നത് ഇപ്പോൾ ശല്യമല്ല! New Use for Old Teak Leaves!

മുൻപൊക്കെ അടുത്ത പറമ്പിൽ നിന്ന് തേക്കിന്റെ ഇലകൾ മുറ്റത്ത് വീഴുന്നത് എടുത്ത് കളയേണ്ടി വരുന്നത് ഒരു ശല്യമായി കണക്കാക്കിയിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ തേക്കിന്റെ ഇലകൾക്ക് പുതിയ ഉപയോഗമായി! വെയിൽ ചൂട് കൊണ്ട് ചെടിച്ചട്ടികൾ വറ്റി വരണ്ടു പോകുന്നത് തടയാൻ ഒരു പുതയിടൽ അഥവാ മൾച്ചിങ്ങ് ആയി തേക്കിൻ ഇലകളുടെ കഷ്ണങ്ങൾ ഉപയോഗിക്കാമെന്ന് കണ്ടു. മറ്റ് ഇലകളെക്കാൾ കൂടുതൽ കാലം ചീഞ്ഞു പോകാതെ നിൽക്കുമെന്നതിനാൽ മെച്ചപ്പെട്ടതായി തോന്നുന്നു.