ധാരാളം ചുവന്ന ചീര തൈകൾ വളരുന്നുണ്ട്
|ധാരാളം ചുവന്ന ചീര തൈകൾ വളരുന്നുണ്ട്
ഇപ്പോൾ ഈ ചുവന്ന ചീര തൈകൾ വളർന്നു വരുന്നത് കാണാൻ നല്ല ഭംഗിയാണ്. എന്നാൽ ഈ ഭംഗി അധിക നാൾ നില നിൽക്കാറില്ല എന്നതാണ് ഒരു ദുഃഖ സത്യം. ചീരക്കൊപ്പം തന്നെ പുഴു ശല്യവും വർദ്ധിക്കും! കുറച്ച് ദിവസം കഴിഞ്ഞ് നോക്കിയാൽ എല്ലാ ഇലകളിലും ധാരാളം ദ്വാരങ്ങൾ കാണും! അപൂർവം കുറച്ച് ഇലകൾ മാത്രമേ ദ്വാരങ്ങൾ ഇല്ലാത്തതായി നമുക്ക് കറി വെക്കാൻ കിട്ടുകയുള്ളൂ.