പത്തു രൂപയുടെ മല്ലി വിത്ത് കൊണ്ട് ധാരാളം മല്ലിയില!

പത്തു രൂപയുടെ മല്ലി വിത്ത് കൊണ്ട് ധാരാളം മല്ലിയില

കുറച്ചു നാൾ മുൻപ് പത്തു രൂപക്ക് മല്ലി വിത്ത് വാങ്ങി കുറെ ചെടിച്ചട്ടികളിൽ നട്ടു . കുതിർത്താതെ നട്ട ചട്ടിയിൽ അകെ രണ്ട് മല്ലി തൈ മാത്രമാണ് ഉണ്ടായത്. ഒരു ദിവസം വെള്ളത്തിൽ കുതിർത്തി നട്ട ചെടി ചട്ടികളിൽ ധാരാളം മല്ലി തൈകൾ മുളച്ചു, അതും നേരത്തെ തന്നെ. ഇപ്പോൾ ധാരാളം മല്ലി ചെടികൾ തഴച്ചു വളരുന്നുണ്ട്. ഇടക്കിടെ ഒന്നോ രണ്ടോ തണ്ടുകൾ പറിച്ച് കറികളിലും ഉപ്പുമാവിലും ചേർക്കും. നല്ല രുചിയാണ്!

മല്ലിയില
മല്ലിയില