പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ!

പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ!

ഈ പീച്ചിയുടെ വിത്ത് നട്ടത് ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കടക്കാണ്. രണ്ട് കാരണങ്ങളാണ് അങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചത്. ഒന്ന് നല്ല വേനൽ ആയതിനാൽ സ്വല്പം തണൽ കിട്ടാൻ. രണ്ടാമതായി ഈ പറമ്പിൽ പീച്ചി വള്ളിക്ക് പടരാൻ പറ്റിയ സ്ഥലം ഇല്ല. ഇപ്പോൾ ഇതാ പീച്ചി വള്ളി പടർന്ന് കയറുന്നത് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈയുടെ മുകളിലേക്ക്! അത് കഴിഞ്ഞാൽ അടുത്തുള്ള കുറച്ചു കൂടി വലിയ തയ്യിലേക്ക് പടർത്തും. അതും കഴിഞ്ഞാൽ തായ് വാഴയിലേക്ക് തന്നെ പടർത്തേണ്ടി വരും. സ്വല്പം വേനൽ മഴ പെയ്തത് കൊണ്ട് പീച്ചി വളളി പിടിച്ചു നിൽകുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ ഇന്നലെ നോക്കിയപ്പോൾ വാഴയുടെ കൂമ്പ് വാടി തുടങ്ങിയിരിക്കുന്നു. നല്ല മഴ കിട്ടിയാൽ രക്ഷപ്പെടുമോ ആവോ.

പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ!