ഫിലിപ്പൈൻ ഗ്രൗണ്ട് ഓർക്കിഡ്

ഫിലിപ്പൈൻ ഗ്രൗണ്ട് ഓർക്കിഡ് ദക്ഷിണേന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ കാണപ്പെടുന്നു. സാധാരണയായി പൂക്കൾ പർപ്പിൾ നിറമുള്ളതും വളരെ മനോഹരവുമാണ്. പരാഗണത്തിന് ശേഷം വിത്തുകൾ വളർച്ചയെത്താൻ ഏകദേശം 6 ആഴ്ച എടുക്കും. മറ്റ് പലതരം വിത്തുകളേയും പോലെ, കൊച്ചു കായകൾ പാകമാകുമ്പോൾ പിളരുകയും നിരവധി ചെറിയ വിത്തുകൾ കാറ്റിൽ പറന്നു പോകുകയും ചെയ്യുന്നു. ചില പ്രദേശങ്ങളിൽ ഇത് മിക്ക മാസങ്ങളിലും പൂക്കുകയും നിത്യഹരിത സസ്യവുമാണ്. ഫിലിപ്പൈൻ ഗ്രൗണ്ട് ഓർക്കിഡ് വലിയ പർപ്പിൾ ഓർക്കിഡ് എന്നും അറിയപ്പെടുന്നു.