ബീൻസ് ചെടിയിൽ ധാരാളം ബീൻസ് ഉണ്ടാകുന്നു!

ബീൻസ് ചെടിയിൽ ധാരാളം ബീൻസ് ഉണ്ടാകുന്നു!

ബീൻസ് ചെടിയിൽ ധാരാളം ബീൻസ് ഉണ്ടാകുന്നു! മുൻപ് ഓൺലൈൻ ആയി വിത്ത് വാങ്ങി നട്ടപ്പോൾ മുളക്കാത്തതിനാൽ ഇത്തവണ അടുത്തുള്ള കടയിൽ നിന്ന് രണ്ട് ബീൻസ് ചെടികൾ വാങ്ങിയാണ് നട്ടത്. വളമായി ആ കടയിൽ നിന്ന് തന്നെ വാങ്ങിയ പാക്കറ്റിൽ കിട്ടുന്ന ഓർഗാനിക് വളവും നൽകി, കൃത്യമായി വെള്ളവും ഒഴിച്ചു കൊടുത്തു. ഏതാനും ആഴ്ചകൾക്കുള്ളിൽ പൂക്കുകയും കായ്ക്കുകയും ചെയ്തു. കീടങ്ങളുടെ ശല്യം ഇതു വരെ കാര്യമായി കണ്ടില്ല.

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പറഞ്ഞ പോലെ, ബീൻസ് ചെടിയുടെ കടക്കലും ധാരാളം ബീൻസുകൾ വളരുന്നത് കാണാം.