മട്ടുപ്പാവിലെ വെള്ള കാന്താരി മുളക് തൈകൾ പറിച്ചു നട്ടു


മട്ടുപ്പാവിലെ രണ്ട് ചെടിച്ചട്ടികളിലായി മുളച്ചു വന്ന ഏഴ് വെള്ള കാന്താരി മുളക് തൈകൾ മൂന്ന് ചെടിച്ചട്ടികളിലായി പറിച്ചു നട്ടു. അതിൽ രണ്ട് തൈകൾ വളരെ അടുത്തടുത്തായിരുന്നതിനാൽ വേർപെടുത്തിയില്ല, അങ്ങനെ തന്നെ പറിച്ചു നട്ടു. വേർപെടുത്താൻ ശ്രമത്തിച്ചാൽ വേരുകൾക്ക് കേട് പറ്റിയാലോ എന്ന് കരുതി. ചെടിച്ചട്ടികളിൽ ആദ്യം കുറേ ചപ്പുചവറുകളും പിന്നീട് കുറേ പോട്ടിങ് മിക്സും നിറച്ചു. അതിന് മുകളിൽ പതിവ് പോലെ വേപ്പിൻ പിണ്ണാക്ക്, ബോൺ മീൽ, ലെതർ മീൽ എന്നിവ അടങ്ങിയ സൂപ്പർ മീൽ വളം വിതറി. വീണ്ടും കുറെ കൂടി പോട്ടിങ് മിക്സ് നിറച്ച ശേഷം ചെറിയ മൺകോരികൊണ്ട് കുഞ്ഞു കുഴികൾ ഉണ്ടാക്കി വെള്ള കാന്താരി മുളക് തൈകൾ പറിച്ചു നട്ടു. ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുത്ത ശേഷം മട്ടുപ്പാവിൽ തണലുള്ള ഭാഗത്ത് വെച്ചു. പുതിയ ഇലകൾ വരാൻ തുടങ്ങുമ്പോൾ വെയിൽ ഉള്ള ഭാഗത്തേക്ക് മാറ്റി വെക്കും.

White bird’s eye chilli seedlings were transplanted in pots on the terrace

Seven white bird’s eye chilli seedlings that sprouted in two plant pots in the terrace were transplanted into three plant pots. Two of the seedlings were so close together that they were not separated, they were transplanted together. I thought that trying to separate them would damage the roots. The plant pots were first filled with litter and then with potting mix. On top of that, as usual, super meal fertilizer consisting of neem cake, bone meal and leather meal was sprinkled. After filling some more potting mix, make small pits were made with a small shovel and transplanted the white bird’s eye chilli seedlings. After watering it enough, placed it in the shady part of the terrace. When new leaves begin to appear, I will move them to a sunny area.