മറിഞ്ഞു വീഴാറായ ഞാലിപ്പൂവൻ വാഴക്കുല!
|മറിഞ്ഞു വീഴാറായ ഞാലിപ്പൂവൻ വാഴക്കുല!
ഈ ഞാലിപ്പൂവൻ വാഴ ഏകദേശം 45 ഡിഗ്രി ചെരിവിലാണ് നിൽക്കുന്നത്. കഴിഞ്ഞ കാറ്റിൽ ഈ പറമ്പിൽ രണ്ട് പകുതി മൂത്ത നേന്ത്ര വാഴക്കുലകൾ ഒടിഞ്ഞു വീണതാണ്. ആ കായകൾ ഇനിയും കഴിച്ചു തീർന്നിട്ടില്ല. ഇത് മറിഞ്ഞു വീണാൽ കറി വെക്കാനും അത്ര മെച്ചമല്ല. ഞാലിപ്പൂവൻ പഴത്തിനാണ് കേമം. തൂണുകളൊന്നും ഇവിടെ ഇല്ല. പുറത്തു നിന്ന് കൊണ്ടുവന്ന് വെച്ചാൽ വിലയും വണ്ടി കൂലിയും അടക്കം വാഴക്കുലയെക്കാൾ അധികമാവുമോ എന്നാണ് എന്റെ സംശയം. വിരിഞ്ഞു തീർന്ന വാഴ പൂവ്വ് മുറിച്ചെടുത്തു കറിക്കെടുത്തു. കാറ്റു പിടിക്കുന്നത് കുറക്കാൻ ഇലകളുടെ പകുതി ഭാഗം മുറിച്ചു കളഞ്ഞു. ഇലകൾ മുറിച്ചാൽ കുലയുടെ വലിപ്പവും കുറയാം. എന്നാലും സാരമില്ല, വീഴാതെ വിളഞ്ഞു കിട്ടിയാൽ മതിയായിരുന്നു. ഞാലിപ്പൂവൻ പഴത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്!