മല്ലി കായ്ച്ചു നില്കുന്നത് കണ്ടിട്ടുണ്ടോ?
|മല്ലി കായ്ച്ചു നില്കുന്നത് കണ്ടിട്ടുണ്ടോ?

ഞാൻ ആദ്യമായാണ് മല്ലി കായ്ച്ചു നിൽക്കുന്നത് കാണുന്നത്. കഴിഞ്ഞ തവണ മല്ലി നട്ടപ്പോൾ, സ്വല്പം വളർന്ന ശേഷം ചെടി ഉണങ്ങി പോയി. ഇത്തവണ കുറെ മല്ലി വിത്തുകൾ പല സ്ഥലങ്ങളിൽ ആയി വളർത്തി. ഇപ്പോൾ മിക്ക ചെടികളും പൂത്തു. ആദ്യം പൂത്ത ഈ ചെടിയിൽ പച്ചയും ഏകദേശം പഴുത്തതുമായ കായകൾ കാണാം. ഇനി ഇതിൽ നിന്ന് പുതിയ മല്ലി വിത്തുകൾ കിട്ടുമോ എന്ന് നോക്കണം. ഇതിനിടെ കുറെ മല്ലി ഇലകൾ കറിക്ക് വേണ്ടി പറിച്ചെടുത്തിരുന്നു. ബാക്കി വന്നവയാണ് പൂക്കാൻ തുടങ്ങിയത്. ഏതായാലും മല്ലി കായ്ച്ചു നിൽക്കുന്നത് കാണാൻ കൗതുകമുണ്ട്.