മാവിൻ പൂക്കുലയിൽ നിറയെ ഉണ്ണി മാങ്ങകൾ!
|മാവിൻ പൂക്കുലയിൽ നിറയെ ഉണ്ണി മാങ്ങകൾ!

ഈ കുഞ്ഞു മാവിൻ തൈ നോക്കൂ, പൂക്കുലയിൽ നിറയെ ഉണ്ണി മാങ്ങകൾ കാണാം. ചെറിയ തൈ ആയതിനാൽ ബുദ്ധി മുട്ടില്ലാതെ അടുത്ത് നിന്ന് വിഡിയോ എടുക്കാൻ സാധിച്ചു. വലിയ മാവായിരുന്നെങ്കിൽ ഇങ്ങനെ അടുത്ത് നിന്ന് വിഡിയോ എടുക്കണമെങ്കിൽ വലിയ ഒരു കോണി വെച്ച് കേറേണ്ടി വരുമായിരുന്നു. എന്നാൽ തന്നെ വിഡിയോ എടുക്കുമ്പോൾ മറിഞ്ഞു വീഴുമോ എന്നൊരു ഭയവുമുണ്ടാകും. നല്ല വെയിലുണ്ടായിരുന്നത് കൊണ്ട് സ്വല്പം വെയിൽ കൊള്ളേണ്ടി വന്നു എന്ന് മാത്രം! ഇത് ഒട്ടുമാവിൻ ചെടിയാണ്.