മുരിങ്ങക്ക് കൂട്ടായി ഒരു കാബേജ് ചെടി
|
പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ നട്ട മുരിങ്ങക്ക് പ്രതീക്ഷിച്ച അത്ര വളർച്ച കാണാതായപ്പോൾ ചെടിച്ചട്ടി കൂടുതൽ പ്രയോജനപ്പെടുത്താൻ ഒരു കാബേജ് ചെടി കൂടി നട്ടു. ഒരു ബന്ധു കൊണ്ടുവന്ന് തന്ന ചെടിയാണിത്. തരക്കേടില്ലാത്ത വളർച്ചയുണ്ട്. മുരിങ്ങ ഏകദേശം ഉണങ്ങി പോയതായിരുന്നു. ഇപ്പോൾ ചെറുതായി തളിർത്തു വരുന്നുണ്ട്. ഇയ്യിടെ വാങ്ങിച്ചിരുന്ന സൂപ്പർ മീൽ വളം കുറച്ച് ചേർത്ത് കൊടുത്തു. നന്നായി വളരട്ടെ എന്ന പ്രതീക്ഷയും. ഞാൻ ധാരാളം കാബേജ് നട്ടിട്ടുണ്ടെങ്കിലും, പലപ്പോഴും കാബേജ് ഉണ്ടാകാറില്ല. കുറെ വളർന്ന ശേഷം ഉണങ്ങിപോകും. ഒന്നോ രണ്ടോ തവണ ചെറിയ കാബേജ് ഉണ്ടായിരുന്നു. ഇത്തവണ എങ്ങനെയാവുമെന്ന് നോക്കാം.
A cabbage plant as company for a Moringa (Drumstick) plant
When the moringa planted in the eighteen inch pot did not grow as expected, a cabbage plant was planted to make more use of the pot. This plant was brought by a relative. Cabbage plant is growing fairly well. The moringa was almost dry. Now it’s sprouting a little. I added some super meal fertilizer which I bought recently. Hope the Moringa will grow well. Although I have planted a lot of cabbage, there were not many cabbages. After growing a bit, it dries up. Had a little cabbage once or twice. Let’s see how it goes this time.