രണ്ടാം തലമുറ ബീൻസ് ചെടികൾ വളരുന്നു

രണ്ടാം തലമുറ ബീൻസ് ചെടികൾ വളരുന്നു

ആദ്യം ഞാൻ ഓൺലൈൻ ആയി വാങ്ങിച്ച ബീൻസ് വിത്തുകൾ ഒന്നും തന്നെ മുളച്ചില്ല.

പിന്നെ അടുത്തുള്ള കടയിൽ നിന്ന് രണ്ട് ബീൻസ് തൈകൾ വാങ്ങി നട്ടു. അവ വളരെ വേഗം പൂക്കുകയും കായ്ക്കുകയും ചെയ്തു.

പക്ഷെ വരണ്ട കാലാവസ്ഥയായതിനാൽ കുറച്ച് കായകൾ മാത്രമേ ഉണ്ടായുള്ളൂ.

കുറച്ചെണ്ണം വിത്തായി വെച്ച് മുളപ്പിച്ചു നോക്കി. ഇതാ നാല് ബീൻസ് തൈകൾ കിട്ടിയിരിക്കുന്നു. ഇനി ഇവ എങ്ങനെ വളരുമെന്ന് നോക്കാം.

ആദ്യത്തെ ചെടികളിൽ ഒരെണ്ണം ഉണങ്ങിയ കമ്പുകൾ പ്രൂൺ ചെയ്ത് ഒരു വലിയ ചെടിച്ചട്ടിയിൽ നട്ടിട്ടുണ്ട്. വീണ്ടും വളരുമോ എന്ന് നോക്കാൻ.