റെഡ് തിലാപ്പിയ കുഞ്ഞുങ്ങളെ കാണാം
|
ഞാൻ ആദ്യമായാണ് റെഡ് തിലാപ്പിയ കുഞ്ഞുങ്ങളെ കാണുന്നത്. ചെറുപ്പത്തിൽ വീട്ടിൽ തിലാപ്പിയ വളർത്തിയിരുന്നെങ്കിലും അന്ന് റെഡ് തിലാപ്പിയയെപ്പറ്റി കേട്ടിരുന്നില്ല. ഈയിടെ വായിച്ചതനുസരിച്ച് അന്ന് വളർത്തിയത് നൈൽ തിലാപ്പിയ ആയിരുന്നിരിക്കണം. അക്വേറിയത്തിൽ തിലാപ്പിയ വളർത്തുന്നതിനെ പറ്റി അന്വേഷിച്ചപ്പോൾ ഒരു ഫിഷ് ഫാം ഉടമയാണ് റെഡ് തിലാപ്പിയയെപ്പറ്റി പറഞ്ഞു തന്നത്. അവരുടെ കൈവശം ഇപ്പോൾ റെഡ് തിലാപ്പിയ ഇല്ലാത്തതിനാൽ മറ്റൊരു ഫിഷ് ഫാമിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. ഇത് അവിടെ ബ്രീഡ് ചെയ്തുണ്ടായ കുഞ്ഞുങ്ങളാണ്. അക്വേറിയത്തിൽ വളർത്തിയാൽ എനിക്ക് കൂടുതൽ നന്നായി അവയെ നിരീക്ഷിക്കാം എന്ന് കരുതുന്നു. വളരെ വലുതാവുകയാണെങ്കിൽ പുറത്ത് മറ്റൊരു ടാങ്ക് ഉണ്ടാക്കി അതിലേക്ക് മാറ്റേണ്ടി വരും.