വയലറ്റ് വരകളുള്ള പയറിന്റെ വിത്തുകൾ ധാരാളം മുളച്ചിരിക്കുന്നു
|വയലറ്റ് വരകളുള്ള പയറിന്റെ വിത്തുകൾ ധാരാളം മുളച്ചിരിക്കുന്നു
വയലറ്റ് വരകളുള്ള പയറിന്റെ കറുത്ത നിറത്തിലുള്ള വിത്തുകൾ പാകിയാണ് ഈ തൈകൾ ഉണ്ടായത്. ഏകദേശം അര അടി ആഴത്തിൽ ഒരു ചാലുണ്ടാക്കി അതിൽ ധാരാളം പച്ചിലയും കരിയിലയും നിറച്ചു. അതിന് മുകളിൽ മണ്ണിട്ട് വിത്തുകൾ വിതറി. വിത്തുകൾക്ക് മുകളിൽ സ്വല്പം മണ്ണ് കൂടി വിതറി, നന്നായി നനച്ചു കൊടുത്തു. ഇപ്പോൾ ഇതാ ധാരാളം തൈകൾ മുളച്ചിരിക്കുന്നു. ആദ്യമായാണ് ഞാൻ ഈ ഇനം പയറുകൾ നടുന്നത്. അതിനാൽ ഇതിനെ വളർച്ചയെ പറ്റിയോ, യഥാർത്ഥ പേരോ എനിക്കയറിയില്ല. വയലറ്റ് വരകളുള്ള പയറിന്റെ ഒരു ചിത്രം വെച്ച് ഗൂഗിൾ ഇമേജ് സെർച്ച് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ആ ചിത്രവും ഇപ്പോൾ നഷ്ടപ്പെട്ടു. ഇനി കാത്തിരുന്ന് കാണാം.
