വലിയ നന്ദ്യാർവട്ടം ചെടി പറിച്ചു നടുന്നു!

വലിയ നന്ദ്യാർവട്ടം ചെടി പറിച്ചു നടുന്നു!

പൂന്തോട്ടം ഭംഗിയാക്കുന്നതിന്റെ ഭാഗമായി ഈ നന്ദ്യാർവട്ടം വളർന്നിരുന്ന ചെടിച്ചട്ടി മാറ്റാൻ നോക്കിയപ്പോൾ പറ്റുന്നില്ല. വലിയ വേരുകൾ ചെടിച്ചട്ടി തുളച്ച് അടിയിലുള്ള മണ്ണിലേക്ക് വളർന്നിരിക്കുന്നു. ഒരു വിധം വലിച്ചെടുത്ത് കുറച്ചുകൂടി വലിയ ചെടിച്ചട്ടിയിൽ നട്ടു. പിറ്റേന്ന് നോക്കിയപ്പോൾ ചെടി മൊത്തം വാടിയിരിക്കുന്നു.

എന്നാൽ മറ്റൊരു സ്ഥലത്തു നിലത്ത് നേടാമെന്ന് വെച്ചു. ഒരടിയോളം ആഴമുള്ള കുഴിയെടുത്ത് അതിൽ നട്ടു. കരിയിലയും കിച്ചൻ വേസ്റ്റും ചേർത്തു് കൊടുത്തു, വളമായി. ധാരാളം വെള്ളവും ഒഴിച്ച് കൊടുത്തു. കുറെ വെള്ളം ഇലകളിലും തളിച്ചു. ചെടിക്ക് സ്വൽപ്പം ഉഷാർ വന്ന പോലെ! ചെടി പച്ചപിടിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് അപ്ഡേറ്റ് പോസ്റ്റ് ചെയ്യാം. വലിയ ചെടിയായത് കൊണ്ട് ഉണങ്ങി പോയാൽ സങ്കടമായിരിക്കും.