വാടി പോയ ഡാലിയ ചെടി സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ?

വാടി പോയ ഡാലിയ ചെടി സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ?

ഈ ഡാലിയ ചെടി വാങ്ങുമ്പോൾ നല്ല ഭംഗിയുള്ള ഒരു പൂവുണ്ടായിരുന്നു. ഒരു കുഞ്ഞു ചെടിച്ചട്ടിയിലാരുന്നു. അത് അങ്ങനെ തന്നെ വെച്ച് ദിവസവും വെള്ളം ഒഴിച്ചു കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പൂവ് കൊഴിഞ്ഞു പോയി, ചെടി വാടാനും തുടങ്ങി. വെയിലിന് ചൂട് കൂടി വന്നപ്പോൾ ഭാഗികമായി ഉണങ്ങി. ഇനി കാത്തിരുന്നാൽ കുഴപ്പമാകുമെന്ന് മനസ്സിലായി. ഇതാ നിലത്തെ മണ്ണിൽ കുഴിച്ചിട്ടു. താരതമ്യേന വലിയ കുഴി എടുത്ത് കമ്പോസ്റ്റ് ചേർത്താണ് നടുന്നത്. ധാരാളം വെള്ളവും ഒഴിച്ച് കൊടുത്തു.

വാടി പോയ ഡാലിയ ചെടി സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ
വാടി പോയ ഡാലിയ ചെടി സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ?

ഉണങ്ങിയ കമ്പുകൾ നീക്കം ചെയ്തു. ഡാലിയ കിഴങ്ങുള്ള ചെടിയായതിനാൽ വീണ്ടും നല്ല വളർച്ച കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഈ ചെടി രക്ഷപ്പെട്ടാൽ ഇതുപോലെയുള്ള മറ്റൊന്ന് കൂടി ഇങ്ങനെ നടാമെന്ന് വിചാരിക്കുന്നു.