വീണ്ടും ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴ കൂടി കുലച്ചു!
|വീണ്ടും ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴ കൂടി കുലച്ചു!
നേരത്തെ കുലച്ച രണ്ട് ടിഷ്യു കൾച്ചർ നേന്ത്ര വാഴയ്ക്ക് പുറമെ ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴ കൂടി കുലച്ചിരിക്കുന്നത് കാണാം. ആകാശത്തേക്ക് ക്യാമറ പോയിന്റ് ചെയ്യുമ്പോൾ വെളിച്ചം കൂടുതൽ ക്യാമറയിൽ പതിക്കുന്നതിനാൽ ഇമേജ് മങ്ങി പോകുന്നു. ക്യാമറ നേരെ പോയിന്റ് ചെയ്യാമെന്ന് വെച്ചാൽ പട്ടണമല്ലേ, ചുറ്റുമുള്ള കെട്ടിടങ്ങൾ എല്ലാം ഫ്രെയിമിൽ വരും. ഇനിയും രണ്ടെണ്ണം കൂടി കുല നെറുകയിൽ വന്ന തരത്തിൽ ഉണ്ട്, പക്ഷെ ഉയരം കാരണം നല്ല വിഡിയോ എടുക്കാൻ ബുദ്ധിമുട്ടാണ്. കുല താഴേക്ക് വീണ് കഴിയുമ്പോൾ വിഡിയോ എടുക്കാൻ പറ്റുമായിരിക്കും.