വെണ്ണപ്പഴം (അവകാഡോ) ചെടി വളർന്നു വരുന്നു!
|വെണ്ണപ്പഴം (അവകാഡോ) ചെടി വളർന്നു വരുന്നു!
ഈ വെണ്ണപ്പഴം ചെടി ഒരു തൈ കൊണ്ടു വന്ന് നട്ട് ഉണ്ടാക്കിയതാണ്. വേനൽ ചൂടിൽ ഇടക്ക് സ്വല്പം വാടിയ പോലെ നിൽക്കാറുണ്ടെങ്കിലും വെള്ളം നനച്ചു കൊടുത്താൽ ഉഷാറാകും. ഇലകളിൽ കൂടി കുറച്ച് വെള്ളം തളിച്ചു കൊടുത്താൽ നല്ല ഉണർവ് കാണിക്കും. ഒരു ചെറിയ വേനൽ മഴ കിട്ടിയത് നന്നായി. പക്ഷെ കായ്ക്കാനുള്ള സമയം വായിച്ചു നോക്കിയപ്പോൾ ഞെട്ടി പോയി!
വിത്ത് നട്ടുണ്ടാക്കുകയാണെങ്കിൽ 10 – 13 കൊല്ലം എടുക്കുമെത്രെ കായ്ക്കാൻ. നഴ്സറിയിൽ നിന്ന് മരം കൊണ്ടുവന്ന് നട്ടാൽ 3 – 4 കൊല്ലത്തിനുളിൽ കായ്ക്കുമത്രേ. തൈ കൊണ്ട് വന്ന് നട്ടാൽ എത്ര കാലമെടുക്കുമെന്ന് ആ ലേഖനത്തിൽ കണ്ടില്ല. കാത്തിരുന്ന് തന്നെ കാണേണ്ടി വരും. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.