സ്വർണ്ണ മൽസ്യം അക്വേറിയം ക്‌ളീൻ ചെയ്യുന്നത് കണ്ടിട്ടുണ്ടോ?

ഗോൾഡ് ഫിഷും ഒരു ക്‌ളീനിംഗ് ഫിഷ് ആണെന്ന് നേരത്തെ പോസ്റ്റ് ചെയ്തിരുന്നല്ലോ. സംശയമുള്ളവർക്ക് നേരിട്ട് കാണാൻ ഇതാ ഏതാനും വിഡിയോ ക്ലിപ്പുകൾ. മുഴുവൻ സമയം വോയിസ് ഓവർ കൊടുക്കുന്നില്ല, നേരിട്ട് കണ്ടറിയു.

ഇടക്ക് മറ്റു മത്സ്യങ്ങളും താഴെ വരുന്നുണ്ടെങ്കിലും അവയൊന്നും ക്‌ളീനിംഗിൽ സഹായിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇടക്ക് സ്വർണ്ണമത്സ്യത്തിന്റെ വായിൽ അകപ്പെടുന്ന മണൽ തുപ്പി കളയുന്നതും കാണാവുന്നതാണ്.

ക്ളീനിങ് കഴിഞ്ഞ അക്വേറിയത്തിലെ മണലിൽ ധാരാളം കുഞ്ഞു കുഴികളുണ്ടല്ലോ. ഗോൾഡ് ഫിഷിനെ ഇടുന്നതിന് മുൻപ് മണലിൽ ഈ കുഞ്ഞു കുഴികൾ ഉണ്ടായിരുന്നില്ല. ക്‌ളീനിംഗിന് ഒപ്പം സ്വല്പം മണലും സ്വർണ്ണ മത്സ്യത്തിന്റെ വായിൽ കയറുന്നതായിരിക്കും കുഴികൾ ഉണ്ടാവാൻ കാരണമെന്ന് കരുതുന്നു. അല്ലെങ്കിൽ മൽസ്യം കൊത്തുമ്പോൾ മണൽ മാറി പോകുന്നതും ആവാം.

Have you ever seen a goldfish cleaning up an aquarium?

Earlier I had posted that goldfish is also a cleaning fish. Here are a few video clips for those who wish to watch first hand. Voice over is given only part of the time, enjoy viewing yourself.

It is noticeable that although other fish come down from time to time, none of them help in cleaning up. Sometimes goldfish can be seen spitting out sand that gets into its mouth.

After cleaning, there are many small pits in the sand of the aquarium. There were no such pits in the sand before the goldfish was placed. The pits could be because of some sand getting into the goldfish’s mouth during cleaning up. Or it may be that the sand gets displace while the fish goes on nibbling.