അക്വേറിയത്തിലെ വെള്ളം മാറ്റാനും ക്‌ളീൻ ചെയ്യാനും പുതിയ സൈഫൺ!


ഇത്രയും നാൾ ബക്കറ്റും മഗ്ഗും ഉപയോഗിച്ചാണ് അക്വേറിയത്തിലെ വെള്ളം മാറ്റിക്കൊണ്ടിരുന്നത്. ഓൺലൈൻ ആയി വാങ്ങിച്ച സൈഫൺ കിട്ടിയപ്പോൾ അതൊന്ന് പരീക്ഷിക്കാം എന്ന് കരുതി. നീല നിറത്തിലുള്ള ഭാഗം അമർത്തിയാൽ വാക്വം സക്ഷൻ വഴി വെള്ളം വലിച്ചെടുക്കും. മറ്റേ അറ്റത് മീനുകൾ അകത്ത് കയറാതിരിക്കാനുള്ള സംവിധാനമുണ്ട്. അക്വേറിയത്തിലെ മണലിൽ അടിഞ്ഞുകൂടിയ ചളി വലിച്ചെടുക്കുകയും ചെയ്യും.

സൈഫൺ ഉപയോഗിച്ച് അക്വേറിയത്തിലെ വെള്ളം പുറത്ത് താഴെ വെച്ചിരിക്കുന്ന ബക്കറ്റിലേക്ക് മാറ്റുന്നത് കാണാം. വെള്ളത്തിലുള്ള ഭാഗം സൂക്ഷമായി ചളിയുടെ മുകളിലൂടെ നീക്കിയാൽ അവ വലിച്ചെടുക്കും. ശ്രദ്ധിച്ചില്ലെങ്കിൽ സ്വല്പം മണലും അകത്ത് കയറി എന്ന് വരം.