അക്വേറിയത്തിൽ മൂടൽമഞ്ഞോ?


ഇന്നലെ ഉച്ചക്കാണ് പുതിയ അക്വേറിയത്തിൽ രണ്ട് സ്വർണ്ണമത്സ്യങ്ങളെ ഇട്ടത്. അക്വേറിയത്തിൽ വെള്ളം നിറച്ച് കുറേ കഴിഞ്ഞായിരുന്നു അത്. ആ സമയത്ത് വെള്ളം ഒരു വിധം തെളിഞ്ഞിരുന്നു. തലേന്ന് ഒഴിച്ചിരുന്ന വെള്ളത്തിന്റെ പകുതിയിൽ അധികം സൈഫൺ ചെയ്ത് മാറ്റി വീണ്ടും വെള്ളം നിറച്ചായിരുന്നു മീനുകളെ നിക്ഷേപിച്ചത്. വൈകുന്നേരം നോക്കിയപ്പോൾ ഇങ്ങനെയായിരുന്നു അവസ്ഥ. ഒരു ദിവസം കഴിയട്ടെ എന്ന് കരുതി.

ഇന്ന് രാവിലെ നോക്കിയപ്പോൾ അക്വേറിയം കാണാൻ നല്ല രസമായിരുന്നു. കണ്ടാൽ ഒരു ചെറിയ കുന്നിൽ മഞ്ഞു വീണു കിടക്കുന്നത് പോലെയും, ചെടികളുടെ എല്ലാം ഇലകളിലും സ്നോ വീണു കിടക്കുന്നത് പോലെയും! ഗോൾഡ് ഫിഷ് ഒരു ക്‌ളീനിംഗ് ഫിഷ് ആണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. രണ്ടു ഗോൾഡ് ഫിഷും ചേർന്ന് അക്വേറിയത്തിലെ മണലിൽ ഉള്ള പൊടി മുഴുവൻ കുത്തിയിളക്കിയതായിരിക്കണം കാര്യം. വെള്ള മണൽ പൊടിയായതിനാൽ ആണ് സ്നോ പോലെ കാണപ്പെടുന്നുണ്ട്.

Snowfall in the aquarium?

Two goldfish were placed in the new aquarium yesterday afternoon. It was long after the aquarium was filled with water. At that time the water was somewhat clear. More than half of the water that had been poured the day before had been siphoned off and refilled with water before placing the fish. This was the situation in the evening. I thought of waiting for one day.

It was nice to see the aquarium this morning. It looks like snow is falling on a small hill, and also on all the leaves of the plants! It has already been mentioned that goldfish is a cleaning fish. The two goldfish must have stirred up all the dust in the sand in the aquarium. It looks like snow because it is white sand powder.