അവോക്കാഡോ (വെണ്ണപ്പഴം) ചെടി

അവോക്കാഡോ (വെണ്ണപ്പഴം) ചെടി

ഇത് ഒരു അവോക്കാഡോ (വെണ്ണപ്പഴം) മരത്തിന്റെ തയ്യാണ്. ആദ്യമായാണ് ഞാൻ അവോക്കാഡോ നടുന്നത്. ഞാൻ ഇതുവരെ അവോക്കാഡോ പഴം കഴിച്ചിട്ടുമില്ല! ഒന്ന് നട്ടു നോക്കാമെന്ന് വച്ചു. പച്ചിലവളമിട്ടു പാകപ്പെടുത്തിയ കുഴിയിലാണ് നട്ടത്. വെള്ളവും ഒഴിച്ച് കൊടുത്തു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എത്ര കാലം എടുക്കും വളരാൻ എന്നൊന്നും എനിക്കറിയില്ല. വിക്കിപീഡിയയിൽ ഒരു ലേഖനം കണ്ടിട്ടുണ്ട്. വായിച്ചു നോക്കണം. ചെടി വളരുന്നുണ്ടെകിൽ മതിയെന്ന് വിചാരിച്ചു.