ആദ്യമായി അണിപൂവൻ (ഞാലിപ്പൂവൻ) വാഴ കുലച്ചു
|ആദ്യമായി അണിപൂവൻ (ഞാലിപ്പൂവൻ) വാഴ കുലച്ചു
ഏതാനും മാസങ്ങൾ മുൻപാണ് കടയിൽ നിന്ന് വാങ്ങിച്ച് ഈ ഞാലിപ്പൂവൻ വാഴയുടെ കൊച്ചു തൈകൾ നട്ടത്. നാലെണ്ണം നട്ടതിൽ ഒരെണ്ണം വേഗം ഉണങ്ങി പോയി. ഒന്ന് നന്നായി വളർന്ന് ഇതാ കുലച്ചിരിക്കുന്നു. ഒരെണ്ണം ഇതുപോലെ വലുതായി വരുന്നുണ്ട്. മറ്റൊരെണ്ണം നന്നേ ചെറുതാണ്. ഈ വാഴക്ക് കുറെ തൈകളും ഉണ്ടായിട്ടുണ്ട്.