ഇത് തന്നെയാണോ സീബ്ര പ്ലാന്റ്?

ഇത് തന്നെയാണോ സീബ്ര പ്ലാന്റ്?

കഴിഞ്ഞ കൊല്ലം അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയതാണ് ഈ ചെടി. നല്ലവണ്ണം വളർന്ന് വലുതായപ്പോൾ ഒരു വലിയ ശിഖരം കാറ്റിൽ ഒടിഞ്ഞു പോയി. എന്നാലും അത്യാവശ്യം വലുപ്പം ഉണ്ട്. വാങ്ങിച്ചപ്പോൾ കടയിൽ പേര് ചോദിച്ചെങ്കിലും അവർക്ക് അറിയാമായിരുന്നില്ല. ഇന്റർനെറ്റ് നോക്കി സീബ്ര പ്ലാന്റ് ആണെന്ന് കരുതി. പക്ഷെ ഇപ്പോൾ നോക്കുമ്പോൾ ഇൻറർനെറ്റിൽ കാണുന്ന സീബ്ര പ്ലാന്റുമായി അത്ര സാമ്യം പോരാ എന്ന് തോന്നുന്നു. യഥാർത്ഥ പേര് അറിഞ്ഞാൽ കൊള്ളാമായിരുന്നു.