ഇന്നത്തെ എന്റെ പച്ചക്കറി വിളവെടുപ്പ്!

ഇന്നത്തെ എന്റെ പച്ചക്കറി വിളവെടുപ്പ്!

ഇന്ന് രാവിലെ ചെടികളെല്ലാം നനച്ചു കഴിഞ്ഞപ്പോൾ ഒരു മിനി വിളവെടുപ്പാകാം എന്ന് കരുതി. കുറെ മുരിങ്ങ ഇലകൾ പറിച്ചെടുത്തു. പരിപ്പും കൂട്ടി മുരിങ്ങ ഇല കറി വെച്ചാൽ ഞങ്ങൾക്കെല്ലാം നല്ല ഇഷ്ടമാണ്. പോഷക സമൃദ്ധവുമാണ്. കുറച്ച് പപ്പായകളും പറിച്ചെടുത്തു, ഉപ്പേരി വെക്കാൻ. ഞങ്ങൾക്ക് പഴുത്ത പപ്പായയേക്കാൾ ഇഷ്ടം പപ്പായ ഉപ്പേരിയാണ്. പിന്നെ വിത്തിന് നിർത്തിയതിന്റെ ബാക്കി കുറച്ച് അച്ചിങ്ങ പയറും കിട്ടി. എല്ലാം കൂടി രണ്ടോ മൂന്നോ ദിവസത്തെ കറിക്ക് തികയുമെന്ന് തോന്നുന്നു.