ഈ ഗ്രാഫ്ട് ചെയ്ത മാവ് ഇത് വരെ പൂത്തില്ല!
|ഈ ഗ്രാഫ്ട് ചെയ്ത മാവ് ഇത് വരെ പൂത്തില്ല!
വാങ്ങിച്ചപ്പോൾ അടുത്ത സീസണിൽ തന്നെ കായ്ക്കുമെന്നായിരുന്നു നഴ്സറിയിൽ നിന്ന് പറഞ്ഞത്. ആദ്യം 18 ഇഞ്ച് ചെടിച്ചട്ടിയിൽ ആയിരുന്നു നട്ടത്. പിന്നെ വളർച്ച പോരെന്ന് തോന്നി നിലത്തെ മണ്ണിലേക്ക് പറിച്ചു നട്ടു. വളർച്ച മെച്ചപ്പെട്ടെങ്കിലും ഏകദേശം രണ്ട് വർഷമായിട്ടും കായ്ക്കാനുള്ള ലക്ഷണമൊന്നും കാണുന്നില്ല.

ചില്ലകളും ഇലകളും വളരുന്നുണ്ടെന്ന് മാത്രം. അതിനിടെ ആരോ പറഞ്ഞു നിലത്തെ മണ്ണിൽ നട്ടാൽ വളർച്ച കൂടുമെങ്കിലും പൂക്കാൻ വൈകും എന്ന്. പക്ഷെ ചെടി ചട്ടിയിൽ ഏകദേശം ഉണങ്ങിപോകുമെന്ന് തോന്നിയപ്പോഴാണ് നിലത്തെ മണ്ണിലേക്ക് പറിച്ചു നട്ടത്. അടുത്ത സീസണിൽ എങ്കിലും കായ്ക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.