ഈ ജലസസ്യത്തിന്റെ പേര് പറയാമോ?


`കുറച്ചു ദിവസങ്ങളായി എന്റെ അക്വേറിയത്തിൽ വളരുന്ന ജലസസ്യമാണിത്. ടൗണിലെ കടയിൽ നിന്ന് വാങ്ങിയതാണ്. വാങ്ങിയപ്പോൾ പേര് ചോദിക്കാൻ മറന്നു പോയി. പേരെന്താണെന്ന് പറയാമോ?

ഞാൻ ഗൂഗിൾ ലെന്സ് വെച്ച് തിരഞ്ഞു നോക്കിയപ്പോൾ Hygrophila corymbosa എന്ന പേരാണ് കിട്ടിയത്. ഓൺലൈൻ ചിത്രങ്ങൾ നോക്കിയപ്പോൾ ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നു. എളുപ്പം വളരുന്ന ചെടിയാണെത്രെ ഇത്. വലുതാകുമ്പോൾ തണ്ടുകൾ വേർപെടുത്തി നട്ടാൽ പുതിയ ചെടികൾ ഉണ്ടാകുമെന്നും വായിച്ചു.