ഈ പ്ലാറ്റി മത്സ്യങ്ങളിൽ ഇണകളെ കണ്ടെത്താമോ?


ആൺ പ്ലാറ്റികൾക്ക് പൊതുവെ തിളക്കമുള്ള നിറങ്ങളും മെലിഞ്ഞ ശരീരവുമാണ്, അതേസമയം പെൺ പ്ലാറ്റികൾക്ക് കൂടുതൽ ഉരുണ്ട ശരീരമാണ്. ആൺ പ്ലാറ്റിയുടെ ഏനൽ ഫിൻ കൂർത്തിരിക്കുമ്പോൾ പെൺ പ്ലാറ്റിയുടേത്തിന് ഉരുണ്ട അഗ്രമാണ്. പെൺ പ്ലാറ്റിയുടെ വയറിൻ്റെ പിൻഭാഗത്തുള്ള ഗ്രാവിഡ് സ്പോട്ട് മുട്ടയിടുന്ന സമയത്തോട് അടുത്ത് കൂടുതൽ വ്യക്തമാകുന്നു. അപ്പോഴേക്കും വയറും വലുതായിരിക്കും. ഈ ഗ്രൂപ്പിൽ ആൺ, പെൺ പ്ലേറ്റികളെ കണ്ടെത്താമോ എന്ന് ശ്രമിക്കു. രണ്ട് ബ്ലാക്ക് മോളികളെ വിട്ടേക്കൂ.