ഈ മഞ്ഞ വഴുതനങ്ങയിൽ നിന്ന് വിത്ത് കിട്ടുമോ?
|ഈ മഞ്ഞ വഴുതനങ്ങയിൽ നിന്ന് വിത്ത് കിട്ടുമോ?

പച്ച വഴുതനങ്ങകളുടെ ഇടയിൽ ഇതാ ഒരു മഞ്ഞ വഴുതനങ്ങ. പക്ഷെ ഇത് മൂപ്പെത്തി പഴുത്തതാണോ എന്നറിയില്ല. സാധാരണ ഈ വഴുതനയിൽ പച്ച വഴുതനങ്ങകളാണ് ഉണ്ടാകാറുള്ളത്. ഒരെണ്ണം അത്ര വലുതാകുന്നതിന് മുൻപ് തന്നെ മഞ്ഞ നിറത്തിൽ കണ്ടു. പച്ച വഴുതനങ്ങ പഴുത്താൽ എങ്ങനെ ഇരിക്കുമെന്ന് എനിക്കറിയില്ല. ഞാൻ സാധാരണയായി ഒരുവിധം വലുപ്പമായാൽ പറിച്ച് കറിക്കെടുക്കുകയാണ് പതിവ്. ഈ മഞ്ഞ വഴുതനങ്ങ കേടുവന്നതാണോ പഴുത്തതാണോ എന്നാണ് എന്റെ സംശയം. ഏതായാലും കുറച്ചു ദിവസം കൂടി കാത്ത ശേഷം മുറിച്ച് വിത്ത് എടുത്ത് നട്ടു നോക്കാം, മുളക്കുമോ എന്ന് അറിയാൻ. ഏതായാലും ഈ പച്ച വഴുതനകൾ എനിക്ക് ധാരാളം വിളവ് തന്നു.