ഈ മല്ലി ചെടി പൂക്കാൻ ഒരുങ്ങുകയാണോ?

ഈ മല്ലി ചെടി പൂക്കാൻ ഒരുങ്ങുകയാണോ?

കഴിഞ്ഞ തവണ മല്ലി നട്ടപ്പോൾ അകെ ഒരു ചെടിയെ വളർന്നുള്ള. അതും ചൂടുകൊണ്ടാണെന്ന് തോന്നുന്നു അധികം വളരാതെ ഉണങ്ങി പോയി. ഇത്തവണ കുറേ ചെടിച്ചട്ടികളിൽ മല്ലി നല്ലവണ്ണം വളരുന്നുണ്ട്. ഇപ്പോൾ ഈ മല്ലി  ചെടി നീണ്ടു വരികയും ഇലകൾ ചെറുതായി വരുകയും ചെയ്യുന്നത് കാണാം. ഏറ്റവും മുകളിലെ ഇലക്ക് ആകൃതി വ്യത്യാസം ഉണ്ട്.

ഈ മല്ലി ചെടി പൂക്കാൻ ഒരുങ്ങുകയാണോ
ഈ മല്ലി ചെടി പൂക്കാൻ ഒരുങ്ങുകയാണോ

പൂക്കാൻ വട്ടം കൂട്ടുകയാണോ എന്നാണ് എന്റെ സംശയം. ഇൻറർനെറ്റിൽ തിരഞ്ഞു നോക്കിയെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തന്നാൽ നന്നായിരുന്നു. മല്ലി പൂക്കൾക്ക് വെള്ള നിറമാണെത്രെ.  ഏതായാലും നിരീക്ഷണം തുടരും, അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.